
കൊയിലാണ്ടി: കേരളത്തിന്റെ സാംസ്‌കാരിക വൈവിധ്യത്തിന് കൂടുതല്‍ നിറപ്പകിട്ടേകി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ കലാരൂപങ്ങളെ ഒരേ വേദിയില്‍ അണിനിരത്തുന്ന
‘ഇന്ത്യന്‍ വസന്തോത്സവം 29ന് കൊയിലാണ്ടിയില്‍ നടക്കും. വൈകിട്ട് നാലിന് ടൗണ്‍ഹാളിലാണ് പരിപാടി.
സംസ്ഥാന സര്‍ക്കാരിന്റെ സാംസ്‌കാരിക വകുപ്പ്, കേന്ദ്ര സാംസ്‌കാരിക മന്ത്രാലയത്തിന്റെ സൗത്ത് സോണ്‍ കള്‍ച്ചറല്‍ സെന്റര്‍, ഭാരത് ഭവന്‍ എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി.
ജമ്മു കശ്മീര്‍, പഞ്ചാബ്, ഹരിയാന, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, ഗുജറാത്ത്, പശ്ചിമ ബംഗാള്‍, മഹാരാഷ്ട്ര, തെലങ്കാന, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള വൈവിധ്യമാര്‍ന്ന കലാരൂപങ്ങള്‍ വേദിയിലെത്തും. വിവിധ സംസ്ഥാനങ്ങളുടെ നാടോടി-പാരമ്പര്യ കലകളും
നൃത്താവിഷ്‌കാരങ്ങളും ഉള്‍പ്പെടുന്ന പരിപാടി രാജ്യത്തിന്റെ സാംസ്‌കാരിക വൈവിധ്യത്തിന്റെ മനോഹര സംഗമമായി മാറും.
ഓഗസ്റ്റ് 26 മുതല്‍ 30 വരെ കേരളത്തിന്റെ വിവിധ കേന്ദ്രങ്ങളിലായി നടക്കുന്ന ഇന്ത്യന്‍ വസന്തോത്സവത്തിന്റെ ഭാഗമായാണ് 29ന് കൊയിലാണ്ടിയിലും പരിപാടി സംഘടിപ്പിക്കുന്നത്.
പൊതുജനങ്ങള്‍ക്ക് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ കലാപാരമ്പര്യങ്ങളെ അടുത്തറിയാനും ആസ്വദിക്കാനും അവസരമൊരുക്കുന്നതാണ് പരിപാടി.
-സുധീര്‍ കൊരയങ്ങാട്

കാലത്തിനൊപ്പം
ആരോഗ്യ സുരക്ഷയൊരുക്കുക
എന്നത്
നമ്മുടെ സമ്പത്ത്
സംരംക്ഷിക്കുക
എന്നത് തന്നെയാണ്.
വലിയ ചികിത്സാ ചിലവുകൾ കൊണ്ട് കടക്കെണിയിലാവുന്ന
കടുംബങ്ങൾ അനവധിയാണ്.
ഇതിൽ നിന്ന് രക്ഷനേടാൻ ഇന്ന് തന്നെ വിളിക്കുക
EMI സൗകര്യം ലഭ്യമാണ്
9447847414
9744847414
എ. സുരേന്ദ്രൻ
പ്രൊഫഷണൽ ഇൻഷൂറൻസ് അഡ്വൈസർ
എലൈറ്റ് & മില്ലേനിയർ & CEO ക്ലബ് മെമ്പർ
സ്റ്റാർ ഹെൽത്ത് ഇൻഷൂറൻസ്















