അരൂര്‍: പെരുമുണ്ടച്ചേരി വര്‍ണം വാട്സാപ്പ് കൂട്ടായ്മ സംഘടിപ്പിച്ച ഓണാഘോഷ പരിപാടികള്‍ കലാവിരുന്നായി. തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി.പ്രദീഷ്
ഉദ്ഘാടനം ചെയ്തു. സി.കെ.മനോജന് അധ്യക്ഷത വഹിച്ചു. പുറമേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ശ്രീലത, മെമ്പര്‍മാരായ എന്‍.കെ.സുധാകരന്, സുനിത സുമാലയം, ജല്ഷി, വിവിധ പാര്‍ട്ടി പ്രതിനിധികളായ കെ.സജീവന്, സി.പി.നിധീഷ്, വി.പി.കുഞ്ഞമ്മദ്, കോറോത്ത് ശ്രീധരന്, ടി.കെ.രാജന്, കെ.ടി.കെ.സത്യന്, പി.സുനില്‍ എന്നിവര്‍ പ്രസംഗിച്ചു. വിവിധ കലാപരിപാടികളും അരങ്ങേറി.















