
നാദാപുരം: അരൂരില്‍ വീട്ടു മുറ്റത്ത് നിര്‍ത്തിയിട്ട സ്കൂട്ടര്‍ കത്തിച്ച സംഭവത്തില്‍ കുറ്റക്കാരെ ഉടന്‍ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് യുഡിഎഫ് ആവശ്യപ്പെട്ടു
സംഭവം നടന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും പ്രതികളെ പിടികൂടാത്തതില്‍ യുഡിഎഫ് നേതാക്കള്‍ ഡിവൈഎസ്പിയെ കണ്ട് അതൃപ്തി അറിയിച്ചു
അരൂരില്‍ അതിന് മുമ്പ് നടന്ന സംഭവങ്ങളിലും പ്രതികളെ കണ്ടെത്താനായിട്ടില്ല. കാര്യത്തിന്റെ ഗൗരവം നേതാക്കള്‍ ഡിവൈഎസ്പിയെ ബോധ്യപ്പെടുത്തി. പ്രദേശത്ത് സമാധാനാന്തരീക്ഷം തകര്‍ക്കാനും ജനങ്ങളില്‍ ഭീതി സൃഷ്ടിക്കാനും ലക്ഷ്യമിട്ടുള്ള ഇത്തരം സാമൂഹികവിരുദ്ധ നീക്കങ്ങളെ ഗൗരവമായി കാണണമെന്നും നിഷ്പക്ഷവും ഊര്‍ജിതവുമായ
അന്വേഷണം അടിയന്തരമായി നടത്തണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ സമഗ്രമായ അന്വേഷണം നടക്കുന്നതായി ഡിവൈഎസ്പി വ്യക്തമാക്കിയതായി നേതാക്കള്‍ പറഞ്ഞു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. ശ്രീലത, മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് കെ.ടി. അബ്ദുറഹ്മാന്, യുഡിഎഫ് പഞ്ചായത്ത് ചെയര്മാന് കെ. മുഹമ്മദ് സാലി, പുറമേരി മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് പി. അജിത്ത്, യുഡിഎഫ് നേതാക്കളായ എം.എ. ഗഫൂര്‍ അരൂര്‍, കളത്തില്‍ ബാബു, ചെത്തില്‍ കുമാരന് തുടങ്ങിയവരാണ് ഡിവൈഎസ്പിയെ കണ്ടത്.
















