വടകര: ഓപ്പറേഷന്‍ തൂഫാന്‍ ദി നാര്‍ക്കോ ഹണ്ട് പദ്ധതിയുടെ ഭാഗമായി കോഴിക്കോട് റൂറല്‍ ജില്ലാ പോലീസ് സംഘടിപ്പിക്കുന്ന ലഹരി വിരുദ്ധ പോസ്റ്റര്‍ രചനാമത്സരം 22ന് വടകര
ബിഇഎം ഹൈസ്‌കൂളില്‍ നടക്കും. രാവിലെ 10.30 മുതല്‍ 12.30 വരെയാണ് മത്സരം. മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ഥികള്‍ രാവിലെ 10ന് മുമ്പായി ബിഇഎം ഹൈസ്‌കൂളില്‍ എത്തിച്ചേരേണ്ടതാണ്. മത്സരത്തിന് ആവശ്യമായ ചാര്‍ട്ടുകള്‍ സംഘാടകര്‍ നല്‍കും. പോസ്റ്റര്‍ രചനയ്ക്ക് ആവശ്യമായ മറ്റ് സാമഗ്രികള്‍ വിദ്യാര്‍ഥികള്‍ കൊണ്ടുവരേണ്ടതാണ്. മത്സരത്തില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ സ്‌കൂളുകളിലേക്ക് അയച്ചുനല്‍കിയ ഗൂഗിള്‍ ഷീറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. വിജയികള്‍ക്കുള്ള സമ്മാനദാനം 31ന് വൈകുന്നേരം നാലിന് വടകര ടൗണ്‍ ഹാളില്‍ നടക്കുന്ന ചടങ്ങില്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നിര്‍വഹിക്കും.















