വടകര: വടകര മുന്‍സിപ്പല്‍ മുപ്പത്തിമൂന്നാം വാര്‍ഡ് ബേങ്ക് റോഡിനടുത്ത് ഇല്ലത്തുതാഴ ഓവുചാലിൽ വീണ പശുവിനെ അഗ്നി രക്ഷാ സേന രക്ഷപ്പെടുത്തി. കുണ്ടന്പള്ളിക്കര
യൂസഫിന്റെ പശുവാണ് സമീപത്തുള്ള ഓവുചാലിൽ വീണത്. സ്റ്റേഷന് ഓഫീസര്‍ വാസത്ത് ചെയച്ചങ്കണ്ടിയുടെ നേതൃത്വത്തിലെത്തിയ സംഘം ഏറെ പരിശ്രമിച്ചാണ് പശുവിനെ രക്ഷപ്പെടുത്തിയത്. സീനിയര്‍ ഫയര്‍ ഓഫീസര്‍ പ്രജീഷ്, ഫയര്‍ ഓഫീസര്‍മാരായ അനിത് കുമാര്‍, ജിജിത് കൃഷ്ണ കുമാര്‍, മനോജ് കിഴക്കേക്കര, ഷിജു, ലികേഷ്.വി, അക്ഷയ്.പി.കെ, മനുരാജ്, അക്ഷയ്.കെ എന്നിവരും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി.















