കൊച്ചി: എമ്പുരാൻ സിനിമയുടെ പ്രദർശനം തടയണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. ബിജെപി തൃശൂർ മുൻ ജില്ലാ കമ്മിറ്റി
അംഗം വി.വി.വിജേഷാണ് ഹര്‍ജി നല്‍കിയത്. ഹര്‍ജി തീര്‍പ്പാക്കുന്നതുവരെ സിനിമയുടെ പ്രദര്‍ശനം തടയണമെന്ന ഇടക്കാല ആവശ്യമാണ് കോടതി തള്ളിയത്. ഹർജിക്കാരന്റെ ഉദ്ദേശശുദ്ധിയിൽ സംശയമുണ്ടെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. സിനിമ കണ്ടിരുന്നോ എന്ന് കോടതി ഹർജിക്കാരനോട് ചോദിച്ചു.
കണ്ടിരുന്നു എന്ന് മറുപടി പറഞ്ഞപ്പോൾ എന്താണ് സിനിമയ്ക്കുള്ള കുഴപ്പമെന്ന് കോടതി ചോദിച്ചു. സിനിമയ്ക്കെതിരെ എവിടെയും കേസുകൾ നിലവിലില്ല. ഈ സാഹചര്യത്തിൽ സിനിമയുടെ പ്രദർശനം തടയാൻ സാധിക്കില്ലെന്നും
കോടതി വ്യക്തമാക്കി.
രാജ്യത്തെ സെൻസർ ബോർഡ് അംഗീകാരം നൽകിയ സിനിമയല്ലേ ഇതെന്നും കോടതി ചോദിച്ചു. ഹർജിയിൽ മറുപടി നൽകാൻ കേന്ദ്ര സര്‍ക്കാരിനും സെൻസർ ബോർഡിനും കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. ഹർജിയിൽ പിന്നീട് വിശദമായ വാദം കേൾക്കുമെന്നും കോടതി വ്യക്തമാക്കി. എമ്പുരാന് മതവികാരം വ്രണപ്പെടുത്തുന്നതാണെന്നും കലാപം സൃഷ്ടിക്കാന്‍ സാധ്യതയുണ്ടെന്നുമായിരുന്നു ഹർജിയിലെ ആരോപണം.