
ന്യൂഡല്‍ഹി: ഉത്തര മലബാറിലെ വര്‍ധിച്ചുവരുന്ന യാത്രാ തിരക്കിനും റെയില്‍വേ കണക്റ്റിവിറ്റിയിലെ പോരായ്മകള്‍ക്കും അടിയന്തര പരിഹാരം കാണണമെന്നാവശ്യപ്പെട്ട്
കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിന് ഷാഫി പറമ്പില്‍ എംപി നിവേദനം നല്കി. കോയമ്പത്തൂര്‍-മംഗളൂരു റൂട്ടില്‍ പുതിയ ഇന്റര്‍സിറ്റി എക്സ്പ്രസ് അനുവദിക്കുന്നതിനൊപ്പം വടകര മണ്ഡലത്തിലെ കൊയിലാണ്ടി, വടകര, തലശ്ശേരി എന്നീ പ്രധാന സ്റ്റേഷനുകളില്‍ പ്രമുഖ ദീര്‍ഘദൂര ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് അനുവദിക്കണമെന്നും എംപി ആവശ്യപ്പെട്ടു.
നിലവില്‍ കോഴിക്കോടിനും കണ്ണൂരിനുമിടയില്‍ പ്രത്യേകിച്ച് വൈകുന്നേരം 6.15 ന് ശേഷം മംഗളൂരു ഭാഗത്തേക്ക് നാല് മണിക്കൂറോളം ട്രെയിനുകളില്ലാത്തത് യാത്രക്കാരെ കടുത്ത ദുരിതത്തിലാക്കുന്നുണ്ട്. ഇതിന് പരിഹാരമായി രാവിലെ മംഗളൂരുവില്‍ നിന്ന് പുറപ്പെട്ട്
ഉച്ചയോടെ കോയമ്പത്തൂരിലെത്തുകയും മടക്കയാത്രയില്‍ ഉച്ചയ്ക്ക് ശേഷം കോയമ്പത്തൂരില്‍ നിന്ന് പുറപ്പെട്ട് വൈകുന്നേരം 7.30 ഓടെ കോഴിക്കോട്ടെത്തി മംഗളൂരുവിലേക്ക് തുടരുകയും ചെയ്യുന്ന രീതിയില്‍ പുതിയ ഇന്റര്‍സിറ്റി എക്സ്പ്രസ് സര്‍വീസ് ക്രമീകരിക്കണമെന്ന് എംപി നിര്‍ദ്ദേശിച്ചു. ഈ ട്രെയിന്‍ യാഥാര്‍ഥ്യമാകുന്നതോടെ മേഖലയിലെ പ്രതിദിന യാത്രക്കാര്‍, വിദ്യാര്‍ഥികള്‍, വ്യാപാരികള്‍, രോഗികള്‍ എന്നിവരുടെ യാത്രാക്ലേശത്തിന് വലിയ ആശ്വാസമാകും.
ഇതോടൊപ്പം കൊയിലാണ്ടി, വടകര, തലശ്ശേരി എന്നീ സ്റ്റേഷനുകളില്‍ കൂടുതല്‍ ദീര്‍ഘദൂര എക്സ്പ്രസ്/മെയില്‍ ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് അനുവദിക്കണമെന്ന പ്രദേശവാസികളുടെ
നാളുകളായുള്ള ആവശ്യവും എംപി റെയില്‍വേ മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി. ഗ്രാമീണ-നഗര മേഖലകളിലെ പതിനായിരക്കണക്കിന് യാത്രക്കാര്‍ ആശ്രയിക്കുന്ന ഈ കേന്ദ്രങ്ങളില്‍ ആവശ്യത്തിന് ട്രെയിന്‍ സ്റ്റോപ്പുകള്‍ ലഭ്യമാക്കുന്നത് മേഖലയുടെ വികസനത്തിന് അത്യന്താപേക്ഷിതമാണ്.
മലബാറിലെ റെയില്‍ യാത്രക്കാര്‍ക്ക് ഏറെ സഹായകരമായ ഈ നിര്‍ദ്ദേശങ്ങളില്‍ റെയില്‍വേ ബോര്‍ഡിനും ദക്ഷിണ റെയില്‍വേ അധികൃതര്‍ക്കും അടിയന്തര നിര്‍ദ്ദേശം നല്കി അനുഭാവപൂര്‍വമായ നടപടികള്‍ സ്വീകരിക്കണമെന്ന് എംപി മന്ത്രിയോട് അഭ്യര്‍ഥിച്ചു.

ഈ ഓണത്തിന് വീട്ടിലെത്തട്ടെ പുതിയ Chetak! 🏠🛵
Offer Details
Chetak 3501
Effective Price: ₹1,52,775/_
**Limited time offer
PM E drive
subsidy Rs. 5000 /-*
Accessories offer upto ₹2750_
🔥Special Onam Benefits
▪️കുറഞ്ഞ ഡൗൺപേയ്മെന്റ്
▪️ഉയർന്ന എക്സ്ചേഞ്ച് വില
▪️സ്പോട്ട് ലോൺ അപ്രൂവൽ
Showroom Contact – KVR Chetak
CALICUT – 9895 435 266
RAMANATTUKARA – 8089 491 555
VADAKARA – 9895 666 539
KOYILANDY – 8714 020 999
PERAMBRA – 8714 057 555
KODUVALLY – 7356 125 511
SULTHAN BATHERY – 8714 061 444
MUTTIL – 9567 831 953
_T&C Apply















