
ആവള: സിപിഐ സംസ്ഥാന കൗണ്‍സിലംഗവും കോഴിക്കോട് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായിരുന്ന ആവള നാരായണന്റെ 11-ാം ചരമ വാര്‍ഷിക ദിനം ആചരിച്ചു.
ആവളയില്‍ സിപിഐ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും മുന്‍മന്ത്രിയുമായ പി.പ്രസാദ് ഉദ്ഘാടനം ചെയതു. നേരത്തെ ആവളയുടെ സ്മൃതികുടീരത്തില്‍ പുഷ്പാര്‍ച്ചനയും പ്രഭാതഭേരിയും നടന്നു. മേപ്പയ്യൂര്‍ മണ്ഡലം സെക്രട്ടറി സി.ബിജുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന അനുസ്മരണ പൊതുയോഗത്തില്‍ കെ .കെ .ബാലന്‍, അഡ്വ.പി.ഗവാസ്, രജീന്ദ്രന്‍ കപ്പള്ളി, ആര്‍.ശശി, കെ.പി.പവിത്രന്‍, എ.കെ.ചന്ദ്രന്‍, ധനേഷ് കാരയാട് എന്നിവര്‍ സംസാരിച്ചു. ലോക്കല്‍ സെക്രട്ടറി എ.ബി.ബിനോയ് സ്വാഗതം പറഞ്ഞു.
















