
കുറ്റ്യാടി: കനലിടം (കവിതയ്‌ക്കൊരു പകല്‍) എന്ന പേരില്‍ കുറ്റ്യാടിയില്‍ നടന്ന
കവി സംഗമം ഹൃദ്യമായി. കുറ്റ്യാടി ഗ്രാമ പഞ്ചായത്ത് സംസ്‌കാരിക നിലയം
ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിലാണ് ചടങ്ങ് സംഘടിപ്പിച്ചത്.
ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ 62 കവികള്‍ ഒത്തുചേര്‍ന്ന
സംഗമം കുറ്റ്യാടിക്ക് വേറിട്ട അനുഭവമായി. കവികള്‍ തങ്ങളുടെ കവിതകള്‍
അവതരിച്ചിച്ചു. കെ.ടി സുപ്പി, രാജഗോപാലന്‍ കാരപ്പറ്റ, എ.കെ പിതാംബരന്‍,
നന്ദനന്‍ മുള്ളമ്പത്ത്, രമേശ് ബാബു കാക്കന്നൂര്‍. ബിജു വളയന്നൂര്‍, റംല കക്കട്ടില്‍, വീണ.സി.എം, പി രാധാകൃഷ്ണന്‍, കെ.എസ് അബ്ദുള്ള മുതലായവര്‍ സംബന്ധിച്ചു
















