
കൊയിലാണ്ടി: വെങ്ങളം കാട്ടിലപ്പീടികയില്‍ ലോറിയില്‍ നിന്ന് മാര്‍ബിള്‍ സ്ലാബ്
ഇറക്കുന്നതിനിടെ ദേഹത്തേക്ക് വീണ് തൊഴിലാളി മരിച്ചു. വാകയാട് സ്വദേശി തേനം കണ്ടി
ഷിബി (42) ആണ് മരിച്ചത്. മന്ദങ്കാവ് സ്വദേശി ഷെറിന്‍ ലാലിനെ (34) ഗുരുതര പരിക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുതുതായി നിര്‍മിക്കുന്ന വീട്ടിലേക്ക് മാര്‍ബിള്‍ ഇറക്കുന്നതിനിടെയാണ് അപകടം. മാര്‍ബിള്‍ മറിഞ്ഞ് ഇരുവരുടെയും ദേഹത്തേക്ക് വീഴുകയായിരുന്നു. ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് അപകടം ഉണ്ടായത്. ഷിബിയുടെ മൃതദേഹം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്.
















