
തിരുവനന്തപുരം: കെ.എസ്.യു പ്രതിഷേധത്തനിടെ ആരോഗ്യമന്ത്രി വീണാ ജോര്‍ജിന് ആക്രമണമേറ്റ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ
പുതുയുഗയാത്രയ്ക്ക് പ്രത്യേക സുരക്ഷ. പ്രതിപക്ഷ നേതാവിനൊപ്പം പത്ത് പേരടങ്ങുന്ന ക്യൂആര്‍ടി സംഘത്തെ നിയോഗിച്ചു. അതാത് സ്ഥലങ്ങളിലെ ഡിവൈഎസ്പി മാര്‍ക്ക് സുരക്ഷ ചുമതല നല്‍കും. പരിപാടി നടക്കുന്ന പ്രദേശങ്ങളില്‍ കൂടുതല്‍ പൊലീസുകാരെ വിന്യസിക്കും. പുതുയുഗയാത്ര ഇന്ന് ആലപ്പുഴ ജില്ലയിലെ 6 മണ്ഡലങ്ങളിലാണ് പര്യടനം നടത്തുന്നത്. ഇടത് സംഘടനകളുടെ പ്രതിഷേധസാധ്യത കണക്കിലെടുത്ത് നടപടി. ചേര്‍ത്തലയിലും വി.ഡി.സതീശന്‍ ഇന്നെത്തും. ഒപ്പം കെപിസിസി ആസ്ഥാനത്തും പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിക്കും സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
















