
വടകര: പ്രശസ്ത നിരൂപകനും കോഴിക്കോട് സര്‍വകലാശാല ഇംഗ്ലീഷ് വിഭാഗം മേധാവിയുമായിരുന്ന ഡോ. സി.പി. ശിവദാസന്റെ ഓര്‍മ്മയ്ക്കായി വടകര സാഹിത്യവേദി
ഏര്‍പ്പെടുത്തിയ സി.പി. ശിവദാസന്‍ സ്മാരക പുരസ്‌കാരത്തിന് പ്രൊഫ.ഇ.വി. രാമകൃഷ്ണന്റെ ‘കവിതയുടെ ഉപ്പ്’ എന്ന നിരൂപണകൃതി അര്‍ഹമായി. 20001 രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. കല്പറ്റ നാരായണന്‍, പി കെ രാജശേഖരന്‍, സജയ് കെ വി എന്നിവരടങ്ങുന്ന ജഡ്ജിങ് കമ്മറ്റിയാണ് അവാര്‍ഡ് നിര്‍ണ്ണയിച്ചത്.
കവി, നിരൂപകന്‍, വിവര്‍ത്തകന്‍ എന്നീ നിലകളില്‍ ശ്രദ്ധേയനായ ഇ വി രാമകൃഷ്ണന്‍ കേരള-കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്, ഓടക്കുഴല്‍ അവാര്‍ഡ് എന്നിവ നേടിയിട്ടുണ്ട്. സൗത്ത് ഗുജറാത്ത് യൂണിവേഴ്‌സിറ്റി ഇംഗ്ലീഷ് വിഭാഗം പ്രൊഫസറായിരുന്ന അദ്ദേഹം ഗുജറാത്ത് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ എമിറിറ്റ്‌സ് പ്രൊഫസറായും പ്രവര്‍ത്തിച്ചു. കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശിയാണ്.
ഓഗസ്ത് 17 ന് വടകരയില്‍ നടക്കുന്ന സി പി ശിവദാസന്‍ അനുസ്മരണ സമ്മേളനത്തില്‍ എം എന്‍ കാരശ്ശേരി പുരസ്‌കാരം സമ്മാനിക്കും.
















