
ന്യൂഡൽഹി: നീറ്റ് ചോദ്യപോപ്പർ ചോർച്ചാ വിഷയത്തിൽ സിജെപിയും പ്രതിപക്ഷവും പ്രതിഷേധം ശക്തമാക്കുന്നതിനിടെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാൻ രാജിവച്ചു. രാജിക്ക
ത്ത് അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അയച്ചുനൽകി. സിജെപിയും കേന്ദ്ര സർക്കാരും തമ്മിലുള്ള മൂന്നാം വട്ട ചർച്ചയ്ക്ക് മണിക്കൂറുകൾക്ക് മുമ്പാണ് എക്സ് ഹാൻഡിലിലൂടെ അദ്ദേഹം ഇക്കാര്യം പ്രഖ്യാപിച്ചത്.
ഡൽഹിയിലെ ജന്തർമന്തറിൽ ഒരു മാസത്തിലേറെയായി സമരം നടത്തിവരുന്ന പ്രതിഷേധക്കാരുടെ പ്രധാന ആവശ്യമായിരുന്നു ധർമേന്ദ്ര പ്രധാന്റെ രാജി. സർക്കാർ ധർമേന്ദ്ര പ്രധാനെ പുറത്താക്കാൻ തയാറാകാതെ ഒരു ചർച്ചയ്ക്കും ഇല്ലെന്ന് ശനിയാഴ്ച രാവിലെ സിജെപി വ്യക്തമാക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് നിർണായകമായ രാജി പ്രഖ്യാപനം വന്നിരിക്കുന്നത്.
















