തിരുവള്ളൂര്‍: ശ്രീ കിഴക്കേടത്ത് ക്ഷേത്രത്തിലെ തിറ മഹോത്സവം കൊടിയേറി. മൂന്നു ദിവസങ്ങളിലായി നടക്കുന്ന ഉത്സവത്തിന് ഭക്തജനങ്ങളുടെ വന്‍തിരക്കാണ് അനുഭവപ്പെടുന്നത്.
ഇന്ന് പള്ളിയുണര്‍ത്തല്‍ 6മണിക്ക് നൂറുതളിക്കല്.10 മണിക്ക് കഴകംവക ഇളനീര്‍വരവ് എന്നിവ നടന്നു. തുടര്‍ന്ന് തിരുടയാട വരവ്, തിരുടയാട ചാര്‍ത്തല്‍ പൂക്കുന്തംവരവ്, തിരുവായുധം വരവ്, തിരുവായുധം അകംകൂട്ടല്, പന്തം വരവ്, ദീപാരാധന ഭഗവതിയുടെ വെള്ളാട്ട, കുട്ടിച്ചാത്തന് വെള്ളാട്ട്, പൂക്കലശം വരവുകള്‍. ഗുളികന് വെള്ളാട്ട്. വിഷ്ണുമൂര്ത്തിയുടെ വെള്ളാട്ട്, മേലേരിഅഗ്നി തെളിയിക്കല്‍, ഗുരു കാരണവരുടെ വെള്ളാട്ട്, തണ്ടാന്‍വരവ്, കുട്ടിച്ചാത്തന്റെ ഇളംകോലം.
ബുധനാഴ്ച രാവിലെ ആറു മണിക്ക് അഴിയും കാലും നിവര്‍ത്തല്‍, ഗുളികന്‍തിറ, കുട്ടിച്ചാത്തന്‍തിറ, വിഷ്ണുമൂര്ത്തിയുടെ തിറ, 12.30ന് അന്നദാനം, ഗുരു കാരണവരുടെ തിറ, താലപ്പൊലിയോടുകൂടി ഭഗവതിയുടെ അഴിമുറിതിറ എന്നിവ നടക്കും. വൈകുന്നേരം 5 മണിക്ക് വാളകം കൂട്ടല്‍