കുറ്റ്യാടി: പാറക്കല്‍ അബ്ദുല്ല എംഎല്‍എയുടെ കെഎല്‍എപി (കുറ്റ്യാടി ലെജിസ്ലേറ്റീവ് അസിസ്റ്റന്റ് പ്രോഗ്രാം) ഇന്റേണ്‍ഷിപിന് അപേക്ഷിക്കാം. നിലവിലെ ബിരുദ
വിദ്യാര്‍ഥികള്‍ക്കും ബിരുദം പൂര്‍ത്തിയാക്കിയവര്‍ക്കും അപേക്ഷിക്കാം. നിയമനിര്‍മാണ പ്രക്രിയകള്‍ നേരിട്ട് മനസ്സിലാക്കുന്നതിനും മണ്ഡലത്തിലെ വികസനപ്രവര്‍ത്തനങ്ങളിലും നയരൂപീകരണത്തിലും സജീവമായി പങ്കാളികളാക്കുന്നതിനുമായി കുറ്റ്യാടി എംഎല്‍എ ഓഫീസ് കേന്ദ്രീകരിച്ച് സംഘടിപ്പിക്കുന്ന ഇന്റേണ്‍ഷിപ്പ് പദ്ധതിയാണ്. അപേക്ഷിക്കാനുള്ള ലിങ്ക്: https://www.ayinellamparakkal.online/klap/register. വിശദവിവരങ്ങള്‍ക്ക്: +919072591779, 04962591779















