കക്കട്ടില്‍: സൗഹൃദയ സുഹൃദ്സംഘം കക്കട്ടില്‍ എസ്.ജാനകി അനുസ്മരണ പരിപാടി സംഘടിപ്പിച്ചു. രാജഗോപാലന്‍ കാരപ്പറ്റയുടെ അധ്യക്ഷതയില്‍ സംവിധായകന് പപ്പന് നരിപ്പറ്റ
മുഖ്യപ്രഭാഷണം നടത്തി. ബാബുരാജന്, നാസര്‍ കക്കട്ടില്‍, ഷാജി കിമോണോ, അഖിലേന്ദ്രന്‍ നരിപ്പറ്റ, സുധാകരന് കക്കട്ടില്‍. ഓര്മ റഫീക്, സി.പി.കൃഷ്ണന്, പി.ടി.ഭാസ്കരന്, കാവ്യ, ബാബുരാജ് വട്ടോളി, വി.പി.കൃഷ്ണന്, രാജന് വടയം, സദാനന്ദന്, നാണു മാക്കൂട്ടത്തില്‍, പി.വി.സാഗര്‍, പി.വിജയന്, സുരേഷ് ബാബു, നന്ദന തുടങ്ങിയവര്‍ പങ്കെടുത്തു.















