കൊയിലാണ്ടി: സെന്‍സസ് എടുക്കാനെത്തിയ അധ്യാപികയ്ക്ക് നായയുടെ കടിയേറ്റു. കണ്ണോത്ത് യുപി സ്‌കൂള്‍ അധ്യാപിക ഹഫീദയ്ക്കാണ് കടിയേറ്റത്. കീഴരിയൂര്‍ വില്ലേജിലെ
0620 ബ്ലോക്കിന്റെ എന്യൂമറേറ്ററാണ് ഹഫീദ. എന്യൂമറേഷന്‍ ജോലിയുടെ ഭാഗമായി ഒരു വീട്ടിലെത്തിയപ്പോഴാണ് വീട്ടില്‍ വളര്‍ത്തുന്ന നായ ആക്രമിച്ചത്. നായ വീടിന് അകത്തായിരുന്നു ഉണ്ടായിരുന്നത്. വീട്ടുടമ വാതില്‍ തുറന്ന സമയത്ത് പെട്ടെന്ന് നായ പുറത്തേക്കു വരികയും അധ്യാപികയെ കടിക്കുകയുമായിരുന്നു. ഇതിനിടയില്‍ ഓടി വീഴുകയും ചെയ്തു. പരിക്കേറ്റ ഹഫീദയെ ഉടന്‍ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാലിലുള്‍പ്പെടെ സാരമായി പരിക്കേറ്റിട്ടുണ്ട്. പ്രാഥമിക ചികിത്സയ്ക്ക് ശേഷം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.















