തിരുവള്ളൂര്‍: ഓട്ടോറിക്ഷ മറിഞ്ഞ് പരിക്കേറ്റ് ഡ്രൈവര്‍ മരിച്ചു. തിരുവള്ളൂര്‍ പുതുശ്ശേരി താഴ കുനിയില്‍ സചീന്ദ്രന്‍ (61) ആണ് മരിച്ചത്. ബുധന്‍ രാത്രി ഏഴോടെ തിരുവള്ളൂരില്‍ നിന്ന്
കണ്ണമ്പത്ത്കര ഭാഗത്തേക്ക് ഓട്ടം പോയപ്പോള്‍ തുമ്പോളി മുക്കില്‍ വെച്ചാണ് അപകടം. ഓട്ടോ മറിഞ്ഞ് തലക്ക് ഗുരുതര പരിക്കേല്‍ക്കുകയായിരുന്നു. വടകരയിലെ സ്വകാര്യ ആശുപത്രിയിലാണ് മരണം. ഓട്ടോ ടാക്‌സി ലൈറ്റ് മോട്ടോര്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ സിഐടിയു തിരുവള്ളൂര്‍ സെക്ഷന്‍ ട്രഷറര്‍ ആണ്. സംസ്‌കാരം വെള്ളി രാവിലെ എട്ടിന് വീട്ടുവളപ്പില്‍. അച്ഛന്‍: പരേതനായ പുതുശ്ശേരി താഴകുനി ചാത്തു. അമ്മ: മാതു. ഭാര്യ: പ്രേമ. മക്കള്‍: വിപിന്‍, വൈശാഖ്, കാവ്യ. മരുമക്കള്‍: നിധിന്‍ (വെള്ളൂക്കര), അനുശ്രീ, ഐശ്വര്യ. സഹോദരി: പ്രേമ.















