
തോടന്നൂര്‍: ആഭ്യന്തര വകുപ്പിന്റെ ലഹരി വിരുദ്ധ പ്രവര്‍ത്തനമായ ‘തൂഫാന്’ നാര്‍ക്കോ
ഹണ്ടിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് തോടന്നൂര്‍ യുപിസ്കൂള്‍ വിദ്യാര്‍ഥികളും. സ്കൂള്‍ ജെആര്‍സി, ജാഗ്രതാ സമിതി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ തോടന്നൂര്‍ ടൗണില്‍
ഫ്ലാഷ് മോബ് അവതരിപ്പിച്ചാണ് ‘തൂഫാന്’ ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് വിദ്യാര്‍ഥികള്‍ രംഗത്തെത്തിയത്. പിടിഎ പ്രസിഡന്റ് വി.കെ.അഷ്റഫ് പരിപാടി ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകന് സി.ആര്.സജിത്, പി.ശുഭ, ജാഗ്രതാ സമിതി കണ്‍വീനര്‍ എ.പ്രിയ, രമ്യ.വി.കെ, ജെആര്‍സി കണ്‍വീനര്‍ വിഷ്ണു.പി, വിനിഷ.എന്‍, മുഹമ്മദ്.കെ, മുഹമ്മദ് അല്‍ത്താഫ്, നന്ദ കിഷോര്‍.പി എന്നിവര്‍ സംസാരിച്ചു.















