
തിരുവനന്തപുരം: പ്രിയങ്ക ഗാന്ധി എംപിയുടെ സെക്രട്ടറിയെന്ന വ്യാജേന നിരവധി പേര്‍ക്ക് വ്യാജ ഫോണ്‍ കോള്‍. മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്താണ് തട്ടിപ്പിന് ശ്രമം നടന്നത്. ഷാഫി
പറമ്പിലിനും ഡീന്‍ കുര്യാക്കോസിനും വിളിയെത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. താൽപര്യമുള്ള എംഎൽഎയെ മന്ത്രിസഭയിൽ ഉൾപ്പെടുത്താം എന്നായിരുന്നു വാഗ്ദാനം. സംഭവത്തില്‍ പ്രിയങ്കഗാന്ധിയുടെ സെക്രട്ടറി ഡി.എസ് രാജ്കുമാര്‍ നല്‍കിയ പരാതിയില്‍ പോലീസ് കേസെടുത്തിട്ടുണ്ട്. ഡിജിപിക്കും വയനാട് എസ്പിക്കും നല്‍കിയ പരാതിയിലാണ് പോലീസ് അന്വേഷണം പുരോഗമിക്കുന്നത്.
കഴിഞ്ഞ ദിവസം എലത്തൂര്‍ എംഎല്‍എ വിദ്യാ ബാലകൃഷ്ണന് മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്ത് വിളിയെത്തിയിരുന്നു. കോടികളാണ് പ്രതിഫലമായി
ചോദിച്ചത്. മന്ത്രിസഭാ പുനഃസംഘടന ഉടന്‍ വരുമെന്നും മൂന്നുകോടി രൂപ നല്‍കിയാല്‍ മന്ത്രിയാക്കാമെന്നുമുള്ള വാഗ്ദാനവുമായാണ് വിദ്യാ ബാലകൃഷ്ണന് ന്യൂഡല്‍ഹിയില്‍ നിന്ന് വിളി വന്നത്. വയനാട് എംപിയുടെ ഓഫീസില്‍ നിന്നാണെന്നു പറഞ്ഞാണ് വിളിച്ചത്. വിദ്യയുടെ പരാതിയില്‍ കോഴിക്കോട് സൈബര്‍സെല്‍ അന്വേഷണം തുടങ്ങി. അന്വേഷണം നടക്കുന്ന വിഷയത്തില്‍ കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്താന്‍ ഇല്ലെന്ന് വിദ്യ ബാലകൃഷ്ണന്‍ പറഞ്ഞു.
















