കോഴിക്കോട്: പള്‍സ് പോളിയോ ഇമ്യൂണൈസേഷന് പരിപാടിയുടെ മൂന്നാം ദിനമായ ചൊവ്വാഴ്ച 8,830 കുട്ടികള്‍ക്ക് കൂടി തുള്ളിമരുന്ന് നല്കി. ഇതില്‍ ഇതര സംസ്ഥാന
തൊഴിലാളികളുടെ 137 കുട്ടികളും ഉള്‍പ്പെടും. ആരോഗ്യ പ്രവര്‍ത്തകര്‍ വീടുകളിലെത്തിയും റെയില്‍വേ സ്റ്റേഷന്, ബസ് സ്റ്റാന്‍ഡ് തുടങ്ങിയ ട്രാന്‍സിറ്റ് ബൂത്തുകള്‍ വഴിയും സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങള്‍ വഴിയുമാണ് പോളിയോ മരുന്ന് നല്‍കിയത്. ഇതോടെ ജില്ലയില്‍ പോളിയോ തുള്ളിമരുന്ന് നല്കിയ കുട്ടികളുടെ എണ്ണം 1,85,171 ആയി. ഇതില്‍ 1,301 പേര് അതിഥി തൊഴിലാളികളുടെ കുട്ടികളാണ്. ജില്ലയില്‍ അഞ്ച് വയസ്സില്‍ താഴെയുള്ള 1,89,345 കുട്ടികളാണുള്ളത്. ഇതില്‍ 97.80 ശതമാനം പേര്‍ക്കാണ് തുള്ളിമരുന്ന് നല്‍കിയത്.















