
ഓര്‍ക്കാട്ടേരി: എല്‍എസ്എസ്, യുഎസ്എസ്, എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ ഉന്നത വിജയം കൈവരിച്ച വിദ്യാര്‍ഥികളെ യൂത്ത് കോണ്‍ഗ്രസ് ഏറാമല മണ്ഡലം കമ്മിറ്റിയുടെ
നേതൃത്വത്തില്‍ അനുമോദിച്ചു.
വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോട്ടയില്‍ രാധാകൃഷ്ണന് ഉദ്ഘാടനം ചെയ്തു. ഉന്നത വിജയം നേടിയവരെട അദ്ദേഹം അഭിനന്ദിച്ചു.
യൂത്ത് കോണ്‍ഗ്രസ് ഏറാമല മണ്ഡലം പ്രസിഡന്റ് ജുനൈദ് കാര്‍ത്തികപ്പള്ളി അധ്യക്ഷത വഹിച്ചു. യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ആര്. ഷഹീന് മുഖ്യാതിഥിയായി. പറമ്പത്ത് പ്രഭാകരന്, മുറവയില് മൂസ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. സുധീഷ് ആര് എസ് സ്വാഗതം പറഞ്ഞു.
















