പുറമേരി: വായന പക്ഷാചരണത്തോടനുബന്ധിച്ച് പുറമേരി പഞ്ചായത്തും പിഇസിയും എല്‍പി, യുപി വിദ്യാര്‍ഥികള്‍ക്കായി ‘വായന വെളിച്ചം’ ക്വിസ് മത്സരം സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി.ശ്രീലത ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ പ്രശസ്ത ചരിത്രഗ്രന്ഥ
രചയിതാവ് പി.ഹരീന്ദ്രനാഥ് മുഖ്യാതിഥിയായി. കുട്ടികളില്‍ വായനാശീലം വളര്‍ത്തുന്നതിനും അറിവ് വര്‍ധിപ്പിക്കുന്നതിനുമായി സംഘടിപ്പിച്ച മത്സരത്തില്‍ പ്രദേശത്തെ വിവിധ സ്‌കൂളുകളില്‍ നിന്നുള്ള നിരവധി വിദ്യാര്‍ഥികള്‍ പങ്കെടുത്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ മഠത്തില്‍ ഷംസു അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ അജയന്‍ പുതിയോട്ടില്‍, പി.സുരേഷ് ബാബു, നാണു പുളിയനാണ്ടിയില്‍, ടി.സുധീഷ്, ലിബിഷ പനമ്പ്ര, ഷിജി, സജീവന്‍ കൂവേരി, അസിസ്റ്റന്റ് സെക്രട്ടറി എന്‍.മനോജ്, ഹെഡ് ക്ലര്‍ക്ക് വിനീതന്‍ പട്ടര്‍ പറമ്പത്ത്, പിഇസി കണ്‍വീനര്‍ പ്രശാന്ത് കുമാര്‍, കാട്ടില്‍ അശോകന്‍ എന്നിവര്‍ സംസാരിച്ചു.















