
കോഴിക്കോട്: മഴക്കാലത്ത് വ്യാപകമാകുന്ന ഡെങ്കിപ്പനി, വൈറല്‍ പനി, ചികുന്‍ഗുനിയ തുടങ്ങിയ വിവിധതരം പനികള്‍ക്ക് സമയബന്ധിതമായ രോഗനിര്‍ണയവും ചികിത്സയും
ഉറപ്പാക്കുന്നതിനായി കോഴിക്കോട് സര്‍ക്കാര്‍ ഹോമിയോപ്പതി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രത്യേക പനി ഒപി പ്രവര്‍ത്തനം ആരംഭിച്ചു. വിദഗ്ധ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ഒപിയില്‍ രോഗലക്ഷണങ്ങള്‍ വിലയിരുത്തി ആവശ്യമായ ചികിത്സ നല്‍കുന്നതിനൊപ്പം രോഗനിര്‍ണയത്തിന് ലബോറട്ടറി പരിശോധനാ സൗകര്യങ്ങളും ലഭ്യമാണ്. പകര്‍ച്ചപ്പനി, ചിക്കന്‍ പോക്‌സ്, അഞ്ചാം പനി തുടങ്ങിയവക്കുള്ള പ്രതിരോധ മരുന്നുകളും ആശുപതിയില്‍ ലഭ്യമാണ്. തുടര്‍ച്ചയായ പനി, ശരീരവേദന, തലവേദന, ക്ഷീണം, ചുമ, ഛര്‍ദ്ദി, വയറിളക്കം തുടങ്ങിയ ലക്ഷണങ്ങള്‍ ഉള്ളവര്‍ സ്വയം ചികിത്സക്ക് ശ്രമിക്കാതെ എത്രയും വേഗം ആശുപത്രിയിലെ പ്രത്യേക പനി ഒപിയിലെത്തി സേവനം പ്രയോജനപ്പെടുത്തണമെന്ന് പ്രിന്‍സിപ്പല്‍ ഡോ. കെ.ആര്‍.മന്‍സൂര്‍ അലി അറിയിച്ചു. ഫോണ്‍: 0495 2370883.















