വടകര: പുരസ്‌കാരത്തിന് അര്‍ഹരാവുന്നവര്‍ക്ക് സമൂഹത്തെ നന്‍മയിലേക്ക് നയിക്കേണ്ടതിന്റെ ഉത്തരവാദിത്വം വളരെ കൂടുതല്‍ ഉണ്ടെന്ന് പത്മശ്രീ മീനാക്ഷി ഗുരുക്കള്‍
പറഞ്ഞു. സാമൂഹിക പ്രവര്‍ത്തനരംഗത്തെ മികവിന് ‘ഭാരത് സേവക് സമാജ് ‘ പുരസ്‌കാരം നേടിയ വടകര ഡവലപ്പ്‌മെന്റ് ഫോറം പ്രസിഡന്റ് അഡ്വ. ഇ.നാരായണന്‍ നായര്‍ക്ക് ഡവലപ്പ്‌മെന്റ് ഫോറം നല്‍കിയ അനുമോദന പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവര്‍. ബസ്സ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ ഹാളില്‍ നടന്ന പരിപാടിയില്‍ ഫോറം കോ-ഒര്‍ഡിനേറ്റര്‍ വിനോദ് ചെറിയത്ത് അധ്യക്ഷത വഹിച്ചു. ഫോറം ജനറല്‍ സെക്രട്ടറി കെ.എന്‍.വിനോദ്, ബസ്സ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ താലൂക്ക് സെക്രട്ടറി എ.പി.ഹരിദാസന്‍, വ്യാപാരി വ്യവസായി സമിതി ഏരിയാ പ്രസിഡണ്ട് കരിപ്പള്ളി രാജന്‍ എന്നിവര്‍ ഉപഹാരങ്ങള്‍ സമര്‍പ്പിച്ചു. അഡ്വ. രാജന്‍ കായക്ക, എം.കെ.ഗോപാലന്‍, വി.പി.രമേശന്‍, ടി.കെ.രാമദാസ്, എം.പ്രകാശ്, കെ.ഗോപാലന്‍ നമ്പ്യാര്‍, അജിത്ത് പാലയാട്, അഡ്വ. ഇ.നാരായണന്‍ നായര്‍, സി.കെ.അനില്‍കുമാര്‍, കെ.ഷൈജു എന്നിവര്‍ സംസാരിച്ചു.















