വടകര: ശ്രീനാരായണ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ മുന്‍ മാനേജറും എസ്എന്‍ഡിപി യോഗം വടകര യൂണിയന്‍ സെക്രട്ടറിയുമായ പി.എം.രവീന്ദ്രന്റെ നിര്യാണത്തില്‍
ശ്രീനാരായണ എല്‍പി സ്‌കൂള്‍ സ്റ്റാഫ് കൗണ്‍സില്‍ അനുശോചിച്ചു. സ്‌കൂള്‍ ഹെഡ്മിസ്ട്രസ് ലേഖ.ടി.സി അധ്യക്ഷത വഹിച്ചു. ഹെഡ് ക്ലര്‍ക്ക് ഊര്‍മിള.പി.എം, മഹിജ.സി, സുധ.സി, സജില.കെ എന്നിവര്‍ പ്രസംഗിച്ചു. എല്‍പി സ്‌കൂളിലെ എല്ലാ വിദ്യാര്‍ഥികളും മൗനപ്രാര്‍ഥന നടത്തി.















