
വടകര: എംയുഎംവിഎച്ച്എസ് സ്കൂളില്‍ നിന്ന് ഉന്നത വിജയം നേടിയ പ്രതിഭകളെ അനുമോദിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ. നവാസ് അനുമോദന ചടങ്ങ്
ഉദ്ഘാടനം ചെയ്തു. വടകര ഡിവൈഎസ്പി കെ. സനില്‍ കുമാര്‍ മുഖ്യാതിഥിയായി. പിടിഎ പ്രസിഡണ്ട് റമീസ് അധ്യക്ഷത വഹിച്ചു. പ്രധാന അധ്യാപകന് എന്‍.പിയ അഷ്റഫ്, വിഎച്ച്എസ്ഇ പ്രിന്‍സിപ്പാള്‍ അബ്ദുല്‍ വഹാബ്, മനോജ്മെന്റ് പ്രതിനിധി അബ്ദുറബ്ബ് നിസ്താര്‍, സ്റ്റാഫ് സെക്രട്ടറി അഷ്റഫ് കൊളേരിക്കണ്ടി, ലത്തീഫ്, ഷനൂദ് തുടങ്ങിയവര്‍ സംസാരിച്ചു. ഹയര്‍സെക്കന്ററി പ്രിന്‍സിപ്പള്‍ കെ.കെ. ഹാജറ സ്വാഗതവും ടി.കെ.വി. സക്കരിയ നന്ദിയും പറഞ്ഞു.
















