
ബോസ്റ്റണ്‍: ലോക കപ്പ് ഉറപ്പിച്ചെത്തിയ കരുത്തരായ ജര്‍മനി നോക്കൗട്ട് റൗണ്ടില്‍
പുറത്തായി. റൗണ്ട് ഒഫ് 32 മത്സരത്തിൽ പരാഗ്വെയോട് ഷൂട്ടൗട്ടിൽ തോറ്റാണ് ജർമനി പുറത്തായത്. 2014 ലോകകപ്പിന് ശേഷം ആദ്യമായാണ് ജര്‍മനി ലോകകപ്പിന്റെ നോക്കൗട്ട് ഘട്ടത്തിൽ പ്രവേശിക്കുന്നത്. കഴിഞ്ഞ രണ്ട് ലോകകപ്പുകളിലും ഗ്രൂപ്പ് ഘട്ടത്തിൽ പുറത്തായ ജര്‍മനി ഇത്തവണ ശക്തമായി തിരിച്ചുവരുമെന്ന് കരുതിയെങ്കിലും പ്രീക്വാർട്ടറിന് മുന്നേ വീണു. പെനാൽറ്റി ഷൂട്ടൗട്ടിൽ 3-4നാണ് പരാഗ്വെ ജയിച്ച് കയറിയത്. തങ്ങളുടെ ആദ്യ ഫിഫ
ലോകകപ്പ് നോക്കൗട്ട് ഗോൾ എന്ന ചരിത്ര നേട്ടത്തോടെയാണ് ജർമനിയെ പെനാൽറ്റി ഷൂട്ടൗട്ടിൽ പരാജയപ്പെടുത്തി റൗണ്ട് ഓഫ് 16ൽ പരാഗ്വെ സ്ഥാനം നേടിയിരിക്കുന്നത്.
നിശ്ചിത സമയത്തും അധിക സമയത്തും ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടിയിരുന്നു. 42ാം മിനിട്ടില്‍ ജൂലിയോ എന്‍സിസോയിലൂടെ പരാഗ്വെ ലീഡെടുത്തു. എന്നാല്‍ 53-ാം മിനിറ്റിൽ കായ് ഹാവെര്‍ട്സിലൂടെ ജര്‍മനിയുടെ മറുപടി. തുടര്‍ന്ന് എക്സ്ട്രാ ടൈമില്‍ ഇരു ടീമുകള്‍ക്കും ലീഡെടുക്കാന്‍ സാധിച്ചില്ല. പെനാൽറ്റി ഷൂട്ടൗട്ടിൽ ജർമ്മനിയുടെ കയ്
ഹാവെർട്‌സ്, നിക്ക് വോൾട്ടെമേഡ് എന്നിവരുടെ കിക്കുകൾ ഗോൾകീപ്പർ ഫെർണാണ്ടസ് തടഞ്ഞു. മറുഭാഗത്ത് പരാഗ്വെയുടെ സനാബ്രിയയും ബൽബുവേനയും ലക്ഷ്യം തെറ്റിച്ചെങ്കിലും ജര്‍മനിയുടെ ജോനാഥൻ താ പന്ത് പുറത്തേക്ക് അടിച്ചതോടെ കാര്യങ്ങൾ കൈവിട്ടുപോയി. ഒടുവിൽ അവസാന കിക്കെടുത്ത ജോസ് കനാലെ പന്ത് വലയിലെത്തിച്ചതോടെ പരാഗ്വെ ക്വാർട്ടർ ഉറപ്പിച്ചു.
















