
വടകര: വടകരയില്‍ നിന്ന് മലയാള സിനിമയിലേക്ക് എത്തുകയും ഇരുപത്തഞ്ചോളം സിനിമകളില്‍ സ്റ്റില്‍ ഫോട്ടോഗ്രാഫറാവുകയും ചെയ്ത അജ്മല്‍ ഇംപാല മലയാള സിനിമയിലെ
പ്രമുഖരുടെ ഫോട്ടോ പകര്‍ത്തിയ അനുഭവങ്ങള്‍ ചേര്‍ത്ത് എഴുതിയ ‘ഓര്‍മകളുടെ പെരുമഴക്കാലം’ എന്ന പുസ്തകത്തിന്റെ പ്രകാശനം വടകരയില്‍ നടന്നു. ഗ്രീന്‍ പാലസ് ഓഡിറ്റോറിയത്തില്‍ പ്രശസ്ത സാഹിത്യകാരന് യു.കെ. കുമാരന് പ്രശസ്ത ചലച്ചിത്ര സംഗീത സംവിധായകന് പ്രേംകുമാര്‍ വടകരക്ക് നല്കി പ്രകാശനം നിര്‍വഹിച്ചു. പ്രശസ്ത താരങ്ങളായ മധുവും മമ്മൂട്ടിയും നയന്‍താരയും കാവ്യാ മാധവനും ഉള്‍പ്പെടെ പ്രമുഖരുടെ ഫോട്ടോ
പകര്‍ത്തിയ അനുഭവങ്ങള്‍ ചേര്‍ത്ത് എഴുതിയതാണ് ഈ പുസ്തകം.
അശ്വന്ത് ബട്ടര്‍ഫ്ളൈ പുസ്തകപരിചയം നടത്തി. പ്രശസ്ത ഹിന്ദുസ്ഥാനി തബ്ലിസ്റ്റ് റോഷന് ഹാരിസ്, കവയിത്രി മിഥുന സജിന്‍, പരിസ്ഥിതി പ്രവര്ത്തകന് മണലില്‍ മോഹനന്, മുബഷീര്‍ വാരാണസി, വിജയന് പെരിങ്ങാട്, അഖില്‍ രാജ് വടകര, റജിമോന്‍, അബ്ദുള്‍ സലാം തട്ടാച്ചേരി, അജിത് കുമാര്‍ തുഷാര എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് റോഷന് ഹാരിസും പ്രേം കുമാര്‍ വടകരയും ചേര്‍ന്ന് ലൈഫ് ഓഫ് മ്യൂസിക് സംഗീത പരിപാടി അവതരിപ്പിച്ചു.
















