
വടകര: മണിയൂരില്‍ പ്രവര്‍ത്തിക്കുന്ന കേരള സര്‍ക്കാര്‍ സ്ഥാപനമായ കോളജ് ഓഫ് എഞ്ചിനീയറിങ്ങ് വടകരയില്‍ ബിടെക് പ്രവേശനവുമായി ബന്ധപ്പെട്ട ഓപ്ഷന്
ഫെസിലിറ്റേഷന്‍ സെന്റര്‍ ജൂലൈ ഒന്നിന് പ്രവര്‍ത്തനം ആരംഭിക്കും. ഓപ്ഷന് രജിസ്ട്രേഷന്, സംശയനിവാരണം, മറ്റ് മാര്‍ഗനിര്‍ദേശങ്ങള്‍ എന്നിവയ്ക്കായി വിദ്യാര്‍ഥികള്‍ക്ക് കോളജില്‍ നേരിട്ട് എത്താവുന്നതാണ്. ജൂലൈ രണ്ടിന് വൈകുന്നേരം 7.30 ന് ഓപ്ഷന് രജിസ്ട്രേഷനെക്കുറിച്ചു വെബിനാര്‍ സംഘടിപ്പിക്കുന്നതാണെന്ന് പ്രിന്‍സിപ്പള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: വെബ്സൈറ്റ്: www.cev.ac.in, ഫോണ്‍: 9292546125, 9961441105, 8943901589
















