
കോഴിക്കോട്: വെള്ളിമാടുകുന്ന് സര്‍ക്കാര്‍ ജുവനൈല്‍ ഹോമിലെ കെയര്‍ടേക്കര്‍ പോക്സോ കേസില്‍ അറസ്റ്റില്‍. ജുവനൈല്‍ ഹോമിലെ അന്തേവാസിയായിരുന്ന 12
വയസുള്ള ആണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലാണ് അറസ്റ്റ്. ജുവനൈല്‍ ഹോമിലെ കെയര്‍ടേക്കര്‍ മൂഴിക്കല്‍ ചെലവൂര്‍ പാറങ്ങോട്ട് വീട്ടില്‍ പി അയൂബിനെയാണ് ചേവായൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഫെബ്രുവരിക്കും മാർച്ചിനുമിടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. കൗൺസിലിംഗിനിടെ കുട്ടി ഇക്കാര്യം വെളിപ്പെടുത്തിയതോടെ ജൂൺ അഞ്ചിന് കേസെടുത്തു. ഇതിന് ശേഷം പ്രതി ഒളിവിലായിരുന്നു. അയൂബിനെ
കണ്ടെത്താന്‍ പോലീസ് അന്വേഷണം ശക്തമാക്കിയതോടെ കോടതിക്കു മുന്‍പാകെ കീഴടങ്ങുകയായിരുന്നു. പ്രതിയെ റിമാന്‍ഡ് ചെയ്തു.
12 വയസുകാരനെ സ്ഥാപനത്തില്‍ വച്ച് പലതവണ പ്രകൃതിവിരുദ്ധ ലൈംഗികപീഡനത്തിന് ഇരയാക്കി എന്നാണ് കേസ്. സ്ഥാപനത്തിലെ മറ്റ് കുട്ടികളെ പീഡനത്തിനു ഇരയാക്കിയോ എന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്.
















