
മുയിപ്പോത്ത്: തെങ്ങ് കയറ്റത്തൊഴിലാളികള്‍ക്ക് ഇന്‍ഷൂറന്‍സ് പരിരക്ഷ ഉറപ്പ്
വരുത്തണമെന്ന് തെങ്ങ് കയറ്റത്തൊഴിലാളി യൂണിയന്‍ ജില്ലാ കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു.
ആവള യുപി സ്‌കൂളില്‍ ചെറുവണ്ണൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് നളിനി നല്ലൂര്‍ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പ്രദീപന്‍ പേരാമ്പ്ര അധ്യക്ഷത വഹിച്ചു. വിജയന്‍ ആവള, ഒ. മമ്മു, എം.എം.രഘുനാഥ്, ബി.ബി.ബിനീഷ്, ജില്ലാ സെക്രട്ടറി ശ്രീധരന്‍ പാലത്ത്, സത്യന്‍ അവള എന്നിവര്‍ സംസാരിച്ചു. പഴയകാല തെങ്ങ് കയറ്റ
തൊഴിലാളികളെയും ജില്ലയിലെ മികച്ച കര്‍ഷകനായ കെ.ടി പത്മനാഭനെയും ചടങ്ങില്‍ ആദരിച്ചു. തുടര്‍ന്ന് സീനിയര്‍ ഫയര്‍ ആന്റ് റസ്‌ക്യൂ ഓഫീസര്‍ റഫീഖ് കാവില്‍ ക്ലാസ്സെടുത്തു.
പുതിയ ജില്ലാ ഭാരവാഹികളായി പ്രദീപന്‍ പേരാമ്പ്ര (പ്രസിഡന്റ്), ശ്രീധരന്‍ പാലത്ത് (സെക്രട്ടറി) രതീഷ് കാവുംവട്ടം (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.
















