
വടകര: ജൂലായ് ഒന്ന് മുതല്‍ നടത്താന്‍ തീരുമാനിച്ച വടകര താലൂക്കിലെ സ്വകാര്യ ബസുകളുടെ അനിശ്ചിത കാല സമരം ആര്‍ഡിഒ കെ.കെ. പ്രസില്‍ ചര്‍ച്ചയ്ക്ക് വിളിച്ച
സാഹചര്യത്തില്‍ മാറ്റിവെക്കാന്‍ ബസ് ഓപ്പറേറ്റേഴ് അസോസിയേഷന്‍ ഭാരവാഹികളുടേയും തൊഴിലാളി യൂനിയന്‍ നേതാക്കളുടെയും സംയുക്ത യോഗം തീരുമാനിച്ചു.
ലിങ്ക് റോഡില്‍ നിന്നു ബസുകള്‍ പഴയ സ്റ്റാന്റിലേക്ക് മാറ്റുന്നതിന് മുന്‍പായി തൊഴിലാളി യൂനിയന്‍നേതാക്കളും ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ ഭാരവാഹികളും ആവശ്യപ്പെട്ട നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കുമെന്ന് നഗരസഭാ ചെയര്‍പേഴ്‌സണ്‍ ഉറപ്പ് നല്‍കിയിരുന്നു. ഈ ഉറപ്പ് പാലിക്കപ്പെടാതെ സര്‍വ്വീസ് റോഡിലും മാര്‍ക്കറ്റ് റോഡിലും ജെ.ടി റോഡിലും ഗതാഗത
കുരുക്ക് രൂക്ഷമായി തുടരുന്ന സാഹചര്യത്തിലാണ് ബസ് സമരം പ്രഖ്യാപിച്ചത്.
യോഗത്തില്‍ ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ താലൂക്ക് പ്രസിഡന്റ് സല്‍വ കുഞ്ഞമ്മദ് അധ്യക്ഷതവഹിച്ചു. അസോസിയേഷന്‍ ഭാരവാഹികളായ എ.പി.ഹരിദാസന്‍, എം.കെ.ഗോപാലന്‍ , ഇ.ജിജു കുമാര്‍, സുനി ശ്രീരാം, കെ.കെ. മനോജ്, തൊഴിലാളി യൂണിയന്‍ നേതാക്കളായ എ.സതീശന്‍, എം. ബാലകൃഷ്ണന്‍, അഡ്വ: ഇ നാരായണന്‍ നായര്‍, വിനോദ് ചെറിയത്ത്, പി. സജീവ് കുമാര്‍, കെ. പ്രകാശന്‍ എന്നിവര്‍ സംസാരിച്ചു.
















