
നാദാപുരം: നാദാപുരം ഗവണ്‍മെന്റ് കോളജില്‍ തൊഴില്‍ സാധ്യതകളുള്ള കൂടുതല്‍ കോഴ്‌സുകള്‍ ആരംഭിക്കണമെന്ന് കെ.എം.അഭിജിത്ത് എംഎല്‍എ. ആഗോള തൊഴിലവസര രംഗത്ത് മികച്ച സാധ്യതകളുള്ള ആധുനിക കോഴ്‌സുകള്‍ ആരംഭിക്കണം. അറബിക്ക് ട്രാന്‍സ്ലേഷന്‍ പോലുള്ള പ്രൊഫഷണല്‍ കോഴ്‌സുകള്‍ക്ക് മുന്‍ഗണന നല്‍കണമെന്നും ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോണിന് നല്‍കിയ നിവേദനത്തില്‍ എംഎല്‍എ ആവശ്യപ്പെട്ടു.
















