
വടകര: മുനിസിപ്പാലിറ്റിയിലെ 11, 12 വാര്‍ഡുകളില്‍പെട്ട പുത്തൂര്‍ മേഖലയില്‍ തെരുവ് നായ
ശല്യം രൂക്ഷം. ഇന്ന് പത്ത് പേര്‍ക്ക് കടിയേറ്റു. ഗുരുതരമായി പരുക്കേറ്റ നാലുപേരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും മറ്റുള്ളവരെ വടകര ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
രാവിലെ മിനിട്ടുകള്‍ക്കുള്ളിലാണ് ഇത്രയേറെ പേര്‍ക്ക് കടിയേറ്റത്. വഴിയാത്രക്കാര്‍ക്കും
വീടിനുള്ളില്‍ കഴിഞ്ഞിരുന്ന മുതിര്‍ന്ന പൗരന്മാരായ ദമ്പതികള്‍ക്കും കടിയേറ്റു. പലര്‍ക്കും ആഴത്തില്‍ മുറിവുണ്ട്. സംഭവം ഈ പ്രദേശത്ത് ഭീതി പരത്തിയിരിക്കുകയാണ്. കുട്ടികളെ ട്യൂഷനും മദ്രസകളിലും പറഞ്ഞയക്കുന്നതില്‍ രക്ഷിതാക്കള്‍ ആശങ്കയിലാണ്. അധികൃതരുടെ ഭാഗത്ത് നിന്ന് ഫലപ്രദമായ ഇടപെടലും നടപടിയും വേണമെന്ന ആവശ്യം ശക്തമാണ്.
















