
വടകര: അസോസിയേഷന്‍ ഓഫ് ഓട്ടോമൊബൈല്‍ വര്‍ക്‌ഷോപ്‌സ് കേരള (എഎഡബ്ല്യുകെ) വാര്‍ഷിക ജനറല്‍ബോഡിയോഗവും കമ്മിറ്റി രൂപീകരണവും വടകര ടൗണ്‍ഹാളില്‍ നടന്നു.
സ്റ്റേറ്റ് ജനറല്‍ സെക്രട്ടറി നസീര്‍ കള്ളിക്കാട് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് വികാസ് റാണി അധ്യക്ഷതവഹിച്ച യോഗത്തില്‍ സ്റ്റേറ്റ് ജോ. സെക്രട്ടറി ടി.പി ബാലന്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് പി.പി റിജു, ജില്ലാ സെക്രട്ടറി രാജേഷ് കരുമല, ജില്ലാ എക്‌സിക്യൂട്ടീവ് അംഗം വേണുഗോപാലന്‍, സുഹാദ് എന്നിവര്‍ പ്രസംഗിച്ചു.
ഭാരവാഹികളായി വികാസ് റാണി (പ്രസിഡന്റ്), സുഷിത്ചന്ദ്രന്‍ (വൈസ് പ്രസി), ഗീതാ സുരേന്ദ്രന്‍ (സെക്രട്ടറി), കെ. പത്മനാഭന്‍ (ജോ.സെക്ര), ജോയ് വടകര (ഖജാന്‍ജി).
















