
ഈസ്റ്റ് റൂതര്‍ഫോഡ്: ഫിഫ ലോകകപ്പിലെ ഗ്രൂപ്പ് ഐ പോരാട്ടത്തില്‍ സെനഗലിനെതിരെ നോര്‍വേയ്ക്ക് ആവേശ ജയം. ന്യൂജേഴ്‌സി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ രണ്ടിനെതിരെ
മൂന്ന് ഗോളുകള്‍ക്കാണ് നോര്‍വെ വിജയിച്ചത്. ഇതോടെ നോര്‍വെ നോക്കൗട്ട് ഉറപ്പിച്ചു.
നോര്‍വെയ്ക്ക് വേണ്ടി സൂപ്പര്‍ താരം എര്‍ലിംഗ് ഹാലണ്ട് രണ്ട് ഗോളുകളും (48′, 58′) മാര്‍കസ് പെഡെര്‍സണ്‍ ഒരു ഗോളും (43′) നേടി. സെനഗലിനായി ഇസ്‌മൈല സാര്‍ (53′, 90+3′) ആണ് ഗോളുകള്‍ സ്‌കോര്‍ ചെയ്തത്.
ആദ്യ മത്സരത്തില്‍ നോര്‍വെ ഇറാഖിനെ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക്
തോല്‍പ്പിച്ചിരുന്നു. ആ മത്സരത്തിലും ഹാലണ്ട് രണ്ട് ഗോളുകള്‍ നേടി. ഇതോടെ ഈ ലോകകപ്പിലെ ഹാലണ്ടിന്റെ ഗോള്‍ നേട്ടം നാലായി.
അവസാന നിമിഷം വരെ സെനഗല്‍ പൊരുതിയെങ്കിലും തോല്‍വി ഒഴിവാക്കാനായില്ല. ഈ പരാജയത്തോടെ ഗ്രൂപ്പില്‍ പോയിന്റൊന്നുമില്ലാത്ത സെനഗലിന്റെ ലോകകപ്പ് മോഹങ്ങള്‍ക്ക് തിരശ്ശീല വീണ നിലയാണ്.
















