കൊയിലാണ്ടി: പൊയില്‍ക്കാവില്‍ വീട്ടമ്മയെ വെട്ടിക്കൊന്ന് മുങ്ങിയ ഭര്‍ത്താവ് പോലീസ് പിടിയില്‍. പൊയില്‍ക്കാവില്‍ കൊല്ലപ്പെട്ട പാറക്കല്‍ താഴെ സുധയുടെ (58) ഭര്‍ത്താവ്
കുട്ടികൃഷ്ണനെ കൊയിലാണ്ടി ബീവറേജ് പരിസരത്ത് നിന്ന് പിടികൂടി. രാത്രി ബീവറേജില്‍ നിന്ന് മദ്യം വാങ്ങി പരിസരത്ത് വെച്ച് മദ്യപിക്കാനുള്ള ശ്രമത്തിനിടയിലയാണ് പോലീസെത്തി കസ്റ്റഡിയില്‍ എടുത്തത്. ഇയാള്‍ ബീവറേജില്‍ എത്തുമെന്ന് സംശയമുണ്ടായിരുന്ന പോലീസ് മഫ്ടിയില്‍ പരിസരത്തുണ്ടായിരുന്നു. കസ്റ്റഡിയിലെടുത്ത
പ്രതിയെ പോലീസ് സ്റ്റേഷനില്‍ ചോദ്യം ചെയ്തു വരുന്നു. ഇന്നു രാവിലെയാണ് ഇയാളുടെ ഭാര്യ സുധ പൊയില്‍ക്കാവ് ബീച്ചിന് സമീപം നാലുസെന്റ് കോളനിയില്‍ വെട്ടേറ്റുമരിച്ചത്. വീടിനോട് ചേര്‍ന്ന ഷെഡ്ഡില്‍ രക്തത്തില്‍ കുളിച്ച നിലയിലായിരുന്നു മൃതദേഹം. ഇന്‍ക്വസ്റ്റ് നടപടികള്‍ക്കിടെ മൃതദേഹത്തിന് സമീപത്ത് നിന്നു വാക്കത്തി കണ്ടെത്തിയിരുന്നു. കഴുത്തിനേറ്റ വെട്ടാണ് സുധയുടെ മരണം. സംഭവത്തിനു ശേഷം മുങ്ങിയ കുട്ടികൃഷ്ണനു വേണ്ടി പോലീസ് ഊര്‍ജിതാന്വേഷണം നടത്തുന്നതിനിടയിലാണ് കൊയിലാണ്ടി ടൗണില്‍ നിന്ന് ഇയാള്‍ പിടിയിലാവുന്നത്.















