
കക്കട്ടില്‍: എംജി സര്‍വകലാശാലയില്‍ നിന്ന് ബിഎ സംഗീതം (വോക്കല്‍) ഒന്നാം റാങ്ക്
നേടിയ ഗൗരി കൃഷ്ണയെ യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റി അനുമോദിച്ചു. വാര്‍ഡ് അംഗം എലിയാറ ആനന്ദന്‍ ഹാരാര്‍പ്പണം നടത്തി. യൂത്ത്‌കോണ്‍ഗ്രസ് മണ്ഡലം പ്രസി ടി.വി.രാഹുല്‍ ഉപഹാരം നല്‍കി. പി.കെ.ലിഗേഷ്, എം എം മിഥുന്‍, ടി.വി.ദിലിപ്, ഇ. അര്‍ജുന്‍ എന്നിവര്‍ പ്രസംഗിച്ചു. ചെന്നൈയില്‍ ഇന്റര്‍ സര്‍വകലാശാല കലോത്സവത്തില്‍ ലളിത ഗാനത്തില്‍ രണ്ടാം സ്ഥാനവും ലഭിച്ചിരുന്നു.
















