നാദാപുരം: ലോകകപ്പ് മത്സര സമയത്ത് ലോഡ് ഷെഡിങ് ഏര്‍പ്പെടുത്തി ഫുട്‌ബോള്‍ പ്രേമികളെ വഞ്ചിക്കുന്ന യുഡിഎഫ് സര്‍ക്കാറിന്റെ നടപടിക്കെതിരെ ഡിവൈഎഫ്‌ഐ
നേതൃത്വത്തില്‍ നാദാപുരം ബ്ലോക്കിലെ ഇലക്ട്രിസിറ്റി ഓഫീസുകള്‍ക്ക് മുന്നില്‍ ഫുട്‌ബോള്‍ തട്ടി പ്രതിഷേധിച്ചു. കല്ലാച്ചി, പരപ്പുപാറ, തൂണേരി, എടച്ചേരി, പാറക്കടവ് എന്നിവിടങ്ങളിലെ ഇലക്ട്രിസിറ്റി ഓഫീസുകള്‍ക്ക് മുന്നിലാണ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ വേറിട്ട പ്രതിഷേധം സംഘടിപ്പിച്ചത്. കല്ലാച്ചിയില്‍ നടന്ന പ്രതിഷേധ പരിപാടി ഡിവൈഎഫ്‌ഐ നാദാപുരം ബ്ലോക്ക് സെക്രട്ടറി എ.കെ.ബിജിത്ത് ഉദ്ഘാടനം ചെയ്തു. കെ.പ്രജില്‍ അധ്യക്ഷനായി. എം.സുധേവ്, ജിഷ്ണുപ്രസാദ്, കെ.അപര്‍ണ, തേജ ലക്ഷ്മി എന്നിവര്‍ സംസാരിച്ചു. ബ്ലോക്ക് വൈസ് പ്രസിഡന്റ് പി.പി.ഷഹറാസ് സ്വാഗതം പറഞ്ഞു. പാറക്കടവ് കെഎസ്ഇബി
മുന്നില്‍ നടന്ന പ്രതിഷേധം ബ്ലോക്ക് ട്രഷറര്‍ എന്‍.കെ.മിഥുന്‍ ഉദ്ഘാടനം ചെയ്തു. ശ്രിബിനേഷ് അധ്യക്ഷനായി. അസ്മിറ, അബിന്‍ എന്നിവര്‍ സംസാരിച്ചു, കെ.ഷിജിന്‍ സ്വാഗതം പറഞ്ഞു. എടച്ചേരിയില്‍ ബ്ലോക്ക് ജോയിന്‍ സെക്രട്ടറി എം.ശരത് ഉദ്ഘാടനം ചെയ്തു. അമല്‍ ജിത്ത് അധ്യക്ഷനായി. രധുന്‍രാജ് സ്വാഗതവും സജിലേഷ്.പി.പി നന്ദിയും പറഞ്ഞു. പരപ്പുപാറ കെഎസ്ഇബിക്ക് മുന്നില്‍ നടന്ന പ്രതിഷേധം ബ്ലോക്ക് വൈസ് പ്രസിഡന്റ് കെ.ലിജിന ഉദ്ഘാടനം ചെയ്തു. സായൂജ് അധ്യക്ഷനായി. ബ്ലോക്ക് എക്‌സിക്യൂട്ടീവ് അതുല്‍ സംസാരിച്ചു. ബ്ലോക്ക് കമ്മിറ്റി അംഗം രസില്‍ സ്വാഗതവും കെ.പി.നന്ദക്ക് നന്ദിയും പറഞ്ഞു. തൂണേരിയില്‍ ബ്ലോക്ക് എക്‌സിക്യൂട്ടീവ് അംഗം വി.സി.അമല്‍ ഉദ്ഘാടനം ചെയ്തു. കെ.മിഥുന്‍ അധ്യക്ഷനായി. ബ്ലോക്ക് കമ്മിറ്റി മെമ്പര്‍ ബ്ലോക്ക് കമ്മിറ്റി അംഗം ഷിജിന്‍, അശ്വിനി രാജീവ് എന്നിവര്‍ സംസാരിച്ചു. തൂണേരി മേഖല സെക്രട്ടറി കെ.അഭിനവ് സ്വാഗതം പറഞ്ഞു.















