
നരിപ്പറ്റ: മുള്ളന്‍പന്നി കുറുകെ ചാടിയതിനെ തുടര്‍ന്ന് ഓട്ടോറിക്ഷ മറിഞ്ഞ് മരണപ്പെട്ട കക്കട്ട് കൈതച്ചാലിലെ ലിജേഷ് കുമാറിന്റെ കുടുംബത്തെ സഹായിക്കാന്‍ രംഗത്തിറങ്ങാന്‍ സര്‍വ്വകക്ഷി യോഗം തീരുമാനിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജിന മണ്യൂര് അധ്യക്ഷത
വഹിച്ചു. ഇക്കഴിഞ്ഞ
ഞായറാഴ്ച ബന്ധുവീട് സന്ദര്‍ശിച്ച് രാത്രി കുടുംബസമേതം തിരിച്ചു വരുന്നതിനിടയില്‍ തൂണേരി ബാലവാടി ബസ് സ്റ്റോപ്പിന് സമീപമാണ് അപകടം. ഇവര്‍ സഞ്ചരിച്ച ഓട്ടോറിക്ഷയ്ക്ക് കുറുകെ മുള്ളന്‍പന്നി പെട്ടെന്ന് ചാടുകയായിരുന്നു. മൃഗത്തെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മറിഞ്ഞു സാരമായി പരിക്ക് പറ്റിയ ലിജേഷിനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
കാലിന് പരിക്കേറ്റ ഭാര്യ സൗമ്യ ആശുപത്രിയില്‍ ചികിത്സയിലാണ്. പ്രായമായ മാതാപിതാക്കളുടെയും ഭാര്യയും ചെറുപ്രായമുള്ള രണ്ടു കുട്ടികളുടെയും ഏക
ആശ്രയമായിരുന്ന ലിജേഷ് കുമാറിന്റെ മരണത്തോടെ കുടുംബം പ്രതിസന്ധിയിലായിരിക്കുകയാണ്. കുടുംബത്തിന് അര്‍ഹമായ സഹായം ലഭ്യമാക്കാന്‍ മുഖ്യമന്ത്രി, വനം മന്ത്രി എന്നിവര്‍ക്ക് നിവേദനം നല്‍കാന്‍ യോഗം തീരുമാനിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. പി കുഞ്ഞിരാമന്‍, മുന്‍ എംഎല്‍എ കെ.കെ ലതിക, വി. എം.ചന്ദ്രന്‍, കെ.കെ സുരേഷ്, കെ.ടി.രാജന്‍, പി.പി രാജന്‍, വി.കെ.ബീന, പി.പി. അശോകന്‍, പി.കെ. മനോജന്‍, സി.എച്ച് രാജന്‍, അഖിലേന്ദ്രന്‍ നരിപ്പറ്റ, ശശി കുറുവയില്‍, വി.കെ. പവിത്രന്‍, ടി.പി. നിഖില്‍, കെ.സി. കണാരന്‍, എ.കെ.നാണു, അജേഷ്. കെ.സി. എന്നിവര്‍ സംസാരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജിന മണ്യൂര്‍ (പ്രസിഡന്റ്), ടി.സുധീര്‍ (കണ്‍വീനര്‍) എന്നിവര്‍ ഭാരവാഹികളായി കര്‍മസമിതിക്കു രൂപം നല്‍കി.















