
ഓര്‍ക്കാട്ടേരി: സംസ്ഥാനപാതയില്‍ ഓര്‍ക്കാട്ടേരിയില്‍ സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരിക്കേറ്റു. വടകരയില്‍ നിന്ന് നാദാപുരം ഭാഗത്തേക്ക് പോകുന്ന മസാഫി
ബസും എതിരെ വന്ന കൈലാസ് ബസുമാണ് ഓര്‍ക്കാട്ടേരി ഒപികെ ബസ് സ്റ്റോപ്പിനു സമീപം ഉച്ചയോടെ കൂട്ടിയിടിച്ചത്. ഡ്രൈവിംഗ് സ്കൂളിന്റെ കാറിനെ മറികടക്കുന്നതിനിടയില്‍ കൈലാസ് ബസ് മസാഫി ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. പരിക്കേറ്റവരെ ഓര്‍ക്കാട്ടേരിയിലെയും വടകരയിലെയും ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. കൈലാസ് ബസ് ഡ്രൈവറുടെ പരിക്ക് സാരമുള്ളതാണ്. എടച്ചേരി പോലീസ് സ്ഥലത്തെത്തി.















