
വടകര: വില്ല്യാപ്പള്ളി-ചേലക്കാട് റോഡ് പ്രവൃത്തി പാറക്കല്‍ അബ്ദുല്ല എംഎല്‍യുടെ നേതൃത്വത്തില്‍ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും അടങ്ങിയ സംഘം സന്ദര്‍ശിച്ചു. മയ്യന്നൂര്‍,
വില്യാപ്പള്ളി അങ്ങാടികളിലെത്തി പ്രവൃത്തി സംബന്ധിച്ച പരാതികള്‍ നേരിട്ടു കണ്ട് മനസ്സിലാക്കി. മഴക്കാലത്ത് ഉണ്ടാവാനിടയുള്ള പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ അടിയന്തര ഇടപെടല്‍ വേണമെന്നും ജനങ്ങള്‍ക്ക് ബുദ്ധിമുട്ടില്ലാത്ത സാഹചര്യമൊരുക്കണമെന്നും എംഎല്‍എ ഉദ്യോഗസ്ഥരോട് നിര്‍ദ്ദേശിച്ചു. വില്യാപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി.പ്രഭാകരന്‍, വൈസ് പ്രസിഡന്റ് പുഷ്പജ, കെആര്‍എഫ്ബി എക്‌സിക്യൂട്ട ീവ്
എഞ്ചിനീയര്‍ ബൈജു, കെആര്‍എഫ്ബി അസിസ്റ്റന്റ് എക്്‌സിക്യൂടീവ് എഞ്ചിനീയര്‍ രജിന, പഞ്ചായത്തംഗങ്ങളായ ഒ.പി.രാജന്‍, ഇബ്രാഹീം, പികെ ഗീത, അഷ്‌റഫ് കോറോത്ത്, നവാസ് മാസ്റ്റര്‍, ബദരിയ്യ, സറീന, ദിനേശന്‍, വ്യാപാരി പ്രതിനിധികളായ ഫൈസല്‍, ശ്രീജേഷ്, യുഎല്‍സിസി ഡയറക്ടര്‍ സി.കെ. ശ്രീജിത്ത്, പ്രൊജക്ട് എഞ്ചിനീയര്‍ അര്‍ജുന്‍ കെ.എം തുടങ്ങിയവര്‍ പങ്കെടുത്തു.















