കുറ്റ്യാടി: നാട് ഒത്തുചേര്‍ന്നപ്പോള്‍ നരിക്കൂട്ടുംചാല്‍ ടൗണും പരിസരവും ക്ലീനായി. മഴ ആരംഭിച്ചതോടെ സംസ്ഥാന പാതയിലെ ഓവുചാലുകളില്‍ പ്ലാസ്റ്റിക് ഉള്‍പ്പടെയുള്ള
മാലിന്യങ്ങള്‍ നിറഞ്ഞ് സംസ്ഥാന പാതയില്‍ രൂപപ്പെട്ട വെള്ളക്കെട്ട് പ്രയാസം സൃഷ്ടിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് നരിക്കൂട്ടുംചാല്‍ വേദിക വായനശാല യൂത്ത് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ പ്രദേശവാസികളെ ഉള്‍പ്പെടുത്തി ശുചീകരണ പ്രവൃത്തി നടത്തിയത്. കുന്നുമ്മല്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം ഇ.പി.സാജിദ ഉദ്ഘാടനം ചെയ്തു. യൂത്ത് ഫോറം പ്രസിഡന്റ് സൂരജ്.ആര്‍.രവീന്ദ്രന്‍ അധ്യക്ഷനായി. എം.ആല്‍വിന്‍, എസ്.ജെ.സജീവ് കുമാര്‍, കെ.കെ.രവീന്ദ്രന്‍, കൂരാറ കുഞ്ഞിരാമന്‍, പി.പി.ദിനേശന്‍, പി.ടി.പ്രദീഷ്, ജെ.ഡി.ബാബു, ടി.പി.സജീവന്‍, എസ്.ഡി.സുദീപ്, പി.പി.അശ്വന്ത്, പി.പി.ശിവേശന്‍, ടി.സുരേഷ് ബാബു, പി.കെ.ശശിധരന്‍, കെ.പി.ചന്ദ്രന്‍, പി.പി.വിജയന്‍, കെ.ഷൈജു, അസീസ്, കെ.കെ.സന്തോഷ്, ടി.ലിജിന്‍, കെ.സുനില്‍ കുമാര്‍, എന്‍.സി.സുനി തുടങ്ങിയവര്‍ സംസാരിച്ചു.















