
വടകര: ത്യാഗത്തിന്റെയും സമര്‍പ്പണത്തിന്റെയും ക്ഷമയുടെയും സന്ദേശവുമായി വീണ്ടും ബലി പെരുന്നാള്‍ ആഘോഷം. രാവിലെ മുതല്‍ പള്ളികള്‍ കേന്ദ്രീകരിച്ച് പ്രത്യേക പ്രാര്‍ഥന
നടന്നു. നമസ്‌കാരത്തിന് ശേഷം ബന്ധുക്കളെയും അയല്‍വീട്ടുകാരെയും സന്ദര്‍ശിക്കുകയാണ് ചെയ്യുന്നത്.
പ്രവാചകനായ ഇബ്രാഹിം നബി മകന്‍ ഇസ്മായിലിനെ ബലികൊടുക്കാന്‍ തയ്യാറായതിന്റെ ത്യാഗസ്മരണയിലാണ് ബലിപെരുന്നാള്‍ ആഘോഷിക്കുന്നത്. ഗള്‍ഫ് നാടുകളില്‍ ഇന്നലെയായിരുന്നു ബലി പെരുന്നാള്‍. ബക്രീദിനോടനുബന്ധിച്ച് സംസ്ഥാനത്ത് രണ്ട് ദിവസത്തെ അവധിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ അഭി
മുഖ്യത്തിൽ അഴിയൂർ കുഞ്ഞിപ്പള്ളി അൽ-ഹിക്ക് മ പ ള്ളിയിൽ റിയാസ് സ്വലാഹി തളിപ്പറമ്പും, അണ്ടി കമ്പനി ഐഡിയൽ മസ്ജിദിൽ എൻ.എം ബഷീർ, ഹാജിയാർ പള്ളിയിൽ ബഷീർ ബാഖവി, ചുങ്കം ടൌൺ രിഫായ് പള്ളിയിൽ ജമാലുദ്ദീൻ പാണ്ടിക്കാട്,അഞ്ചാംപീടിക പള്ളിയിൽ ഉസ്താദ് ഹംസ ഫൈസി, റെയിൽവേ സ്റ്റേഷൻ റഹ്മാനിയ്യ പള്ളിയിൽ നെ ഈ മുദ്ദീൻ ഹുദവി, കീരിത്തോട് ശാദുലി പള്ളി മുബഷിർ ഫൈസി, ബഹറുന്നൂർ പള്ളിയിൽ ജംഷീദ് ഹുദവി, തഖ് വ പ ള്ളിയിൽ ഇബ്രാഹിം ദാരിമി, പൂഴിത്തല ഹിദായജുമാ മസ്ജിദ് സഅദ് സലമി ഫൈസി മേൽമുറി എന്നിവർ നേതൃത്വം നൽകി.
















