തിരുവനന്തപുരം: സംസ്ഥാനത്തെ മേയ് മാസത്തെ സാമൂഹ്യ സുരക്ഷ – ക്ഷേമ നിധി ബോർഡ് പെൻഷനുകളുടെ വിതരണം ഈ മാസം 25 മുതൽ ആരംഭിക്കും. പെൻഷൻ വിതരണത്തി
നായി 1070 കോടി രൂപ അനുവദിച്ചതായി മുഖ്യമന്ത്രി വി.ഡി. സതീശൻ അറിയിച്ചു.
സംസ്ഥാനത്തെ ലക്ഷക്കണക്കിന് വരുന്ന ഗുണഭോക്താക്കൾക്ക് ആശ്വാസമേകുന്നതാണ് പുതിയ യുഡിഎഫ് സർക്കാരിന്റെ ഈ തീരുമാനം. ഉമ്മൻചാണ്ടിയുടെ നേതൃത്വത്തിലുള്ള കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലഘട്ടത്തിൽ 600 രൂപയായിരുന്നു ക്ഷേമ പെൻഷൻ നിരക്ക്.
തുടർന്നു വന്ന ഒന്നും രണ്ടും പിണറായി വിജയൻ സർക്കാരുകൾ ഘട്ടംഘട്ടമായാണ് പെൻഷൻ തുക 2000 രൂപയായി വർധിപ്പിച്ചത്. നിലവിലെ യുഡിഎഫ് തങ്ങളുടെ നിയമസഭാ തിരഞ്ഞെടു
പ്പ് പ്രകടനപത്രികയിലൂടെ ക്ഷേമ പെൻഷൻ തുക 3000 രൂപയാക്കി ഉയർത്തുമെന്ന് വാഗ്ദാനം ചെയ്തിട്ടുണ്ട്.















