നാദാപുരം: ജോലിക്ക് പോകാന്‍ ഇറങ്ങവെ സ്വകാര്യ ബസ് ജീവനക്കാരന്‍ കുഴഞ്ഞ് വീണു മരിച്ചു. ജാതിയേരിയിലെ കുറ്റിയില്‍ സുനില്‍കുമാര്‍ (44) ആണ് മരിച്ചത്. വടകര-
തൊട്ടില്‍പ്പാലം റൂട്ടിലെ വിവിധ സ്വകാര്യ ബസുകളില്‍ ക്ലീനറായി ജോലി ചെയ്ത് വരികയാണ്. മൃതദേഹം ഇന്ന് ഉച്ചയോടെ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. പരേതനായ കേളപ്പന്റെയും ജാനുവിന്റെയും മകനാണ്. ഭാര്യ: ഷാലിനി. മകന്‍: അലന്‍ദേവ്. സഹോദരങ്ങള്‍: ഉഷ, സുജാത, നിഷ.















