
വടകര: മേപ്പയൂര്‍ ജിവിഎച്ച്എസ്എസിന് അഭിമാനനിമിഷം. ഹയര്‍സെക്കന്‍ഡറി വിഭാഗം പ്രാദേശിക ചരിത്രരചനയില്‍ ഫസ്റ്റ് എ ഗ്രേഡോടെ സംസ്ഥാന തലത്തിലേക്ക് യോഗ്യത നേടി
പ്ലസ് ടു സയന്‍സ് വിദ്യാര്‍ഥിനി ശ്യാമള്‍ ബാബു.
ഇന്നാടിന്റെ സമ്പന്നമായ ചരിത്രവും പൈതൃകവും ആഴത്തില്‍ തൊട്ടറിഞ്ഞ് തയ്യാറാക്കിയ പഠനവുമായാണ് ശ്യാമള്‍ ബാബു ഈ മികച്ച വിജയം സ്വന്തമാക്കിയത്. ഹൈസ്കൂള്‍, ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങളിലായി തുടര്‍ച്ചയായ മൂന്നാം തവണയാണ് ഈ മിടുക്കി ചരിത്രരചനയില്‍ സംസ്ഥാന തലത്തിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്.
മേപ്പയൂര്‍ ആയോല്പടിക്കല് ബാബുവിന്റെയും ഷീജയുടെയും മകളാണ് ശ്യാമള്‍. നാടിന്റെ ചരിത്രവഴികളെ സംസ്ഥാന തലത്തില്‍ അടയാളപ്പെടുത്താനൊരുങ്ങുകയാണ് ശ്യാമള്‍ ബാബു.
















