തിരുവനന്തപുരം: സർവീസിൽ നിന്ന് പടിയിറങ്ങുന്നതിന് തൊട്ടുമുമ്പ് എക്സൈസ് വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർക്കെതിരെ ഗുരുതര അഴിമതി ആരോപണങ്ങളും കണ്ടെത്തലുകളുമാ
യി എക്സൈസ് കമ്മീഷണർ സീറാം സാംബശിവറാവുവിന്റെ റിപ്പോർട്ട്. ജോയിന്റ് എക്സൈസ് കമ്മീഷണർ എസ്. വിനോദ്, ഡെപ്യൂട്ടി കമ്മീഷണർ അജയ് എന്നിവർക്കെതിരെ വിജിലൻസ് അന്വേഷണം നടത്തണമെന്ന് ശിപാർശ ചെയ്താണ് ഇയാൾ സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചത്.
ബാറുടമകളിൽ നിന്ന് കൈക്കൂലിയും മാസപ്പടിയും വാങ്ങൽ, അനധികൃത സ്വത്ത് സമ്പാദനം, ബിനാമി ഇടപാടുകൾ എന്നിവയാണ് ഉദ്യോഗസ്ഥർക്കെതിരെ പ്രധാനമായും ചൂണ്ടിക്കാണിച്ചിട്ടുള്ളത്.ജോയിന്റ് എക്സൈസ് കമ്മീഷണർ എസ്. വിനോദ് മൂവാറ്റുപുഴയിലെ ഗംഗാ ബാർ ഉടമയുമായി വഴിവിട്ട ബന്ധം പുലർത്തുകയും ലൈസൻസ് സംബന്ധമായ കാര്യങ്ങൾക്ക് ഇടനിലക്കാരനായി പ്രവർത്തിക്കുകയും ചെയ്തുവെന്നും ഇതിനായി 50,000 രൂപ കൈക്കൂലി വാ
ങ്ങിയെന്നും റിപ്പോർട്ടിൽ പറയുന്നു.
കായംകുളം കട്ടച്ചിറയിലെ റോമാ ബാറിൽ പരിശോധനയ്ക്ക് എത്തുമ്പോൾ ബാർ ഉടമയിൽ നിന്ന് ഡെപ്യൂട്ടി കമ്മീഷണർ അജയ് സ്ഥിരമായി കൈക്കൂലി കൈപ്പറ്റിയെന്നും കായംകുളത്തെ റോമാ സെന്റർ ബാറുമായി എക്സൈസ് മന്ത്രിക്ക് അടുത്ത പരിചയമുണ്ടെന്നും റിപ്പോർട്ടിലുണ്ട്.
ആരോപണവിധേയരായ എസ്. വിനോദ്, അജയ് എന്നിവരെ ഉടനടി ഫീൽഡ് ചുമതലകളിൽ നിന്നും മാറ്റുക, അഴിമതി നിരോധന നിയമപ്രകാരം ഇരുവരുടെയും മാസപ്പടി, വരുമാനത്തിൽ കവിഞ്ഞ അനധികൃത സ്വത്ത് സമ്പാദനം, ബിനാമി ഇടപാടുകൾ എന്നിവയിൽ വിജിലൻസ് അന്വേഷണം പ്രഖ്യാപിക്കുക എന്നീ ശിപാർശകളും മുൻ എക്സൈസ് കമ്മീഷണർ മുന്നോട്ടുവെച്ചിട്ടുണ്ട്.
















