
കൊയിലാണ്ടി: വിജയദശമി നാളില്‍ പിഷാരികാവിലുണ്ടാകുന്ന തിരക്ക് കണക്കിലെടുത്ത് ദേശീയ പാതയില്‍ ഗതാഗത നിയന്ത്രണം. രാവിലെ ആറ് മുതല്‍ ഉച്ചയ്ക്ക് രണ്ടു വരെയാണ്
നിയന്ത്രണം ഏര്‍പ്പെടുത്തിയത്. കണ്ണൂര്‍ ഭാഗത്തു നിന്നും വരുന്ന ഹെവി വാഹനങ്ങള്‍ കൈനാട്ടി ജംഗ്ഷനില്‍ നിന്നു നാദാപുരം ഭാഗത്തേക്ക് പോകേണ്ടതാണ് കോഴിക്കോട് ഭാഗത്തു നിന്നു വരുന്ന ഹെവി വാഹനങ്ങള്‍ കൊയിലാണ്ടി ജംഗ്ഷനില്‍ നിന്നു തിരിഞ്ഞു പേരാമ്പ്ര വഴിപോകണം. നിയന്ത്രണങ്ങളുമായി സഹകരിക്കണമെന്ന് കോഴിക്കോട് റൂറല്‍ ജില്ലാ പോലീസ് അറിയിച്ചു.
















